കാശ്മീരില്‍ യാത്ര കാറിലാക്കണം; രാഹുല്‍ഗാന്ധിക്ക് മുന്നറിയിപ്പ്

കാശ്മീരില്‍ യാത്ര കാറിലാക്കണം; രാഹുല്‍ഗാന്ധിക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര കാശ്മീരിലേക്ക് കടക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കാശ്മീരിലെ ചില ഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധി നടന്നുപോകരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നും ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കശ്മീരില്‍ ചില ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നടന്നുപോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. സുരക്ഷയെ കരുതി കാറില്‍ സഞ്ചരിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

ജനുവരില്‍ 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27നാണ് അനന്ത്നാഗ് വഴി രാഹുല്‍ ശ്രീനഗറില്‍ പ്രവേശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.