ഭീതി വിതച്ച് വീണ്ടും പി.ടി സെവന്‍; വീടിന്റെ മതില്‍ തകര്‍ത്തു

ഭീതി വിതച്ച് വീണ്ടും പി.ടി സെവന്‍; വീടിന്റെ മതില്‍ തകര്‍ത്തു

പാലക്കാട്: ജനവാസ മേഖലയില്‍ ഭീതി വിതച്ച് വീണ്ടും പി.ടി സെവന്‍.
ധോണി പ്രദേശത്താണ് രാത്രി 12.30 ന് കാട്ടാന ഇറങ്ങിയത്. ഇവിടെ വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു.

പി.ടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാകുന്നതിനിടെയാണ്, വനംവകുപ്പ്, ആര്‍ആര്‍ടി സംഘങ്ങളുടെ കണ്ണുവെട്ടിച്ച് കാട്ടാന നാട്ടിലിറങ്ങിയത്. ആളെക്കൊല്ലിയായ കാട്ടുകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

അതേസമയം, പി.ടി സെവനെ പിടികൂടാനുള്ള വയനാട്ടില്‍ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം.

പി.ടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്താനാണ് സമിതിയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.