'ബഫര്‍ സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കള്ള പ്രചരണം നടത്തുന്നു'; സമരം ശക്തമാക്കാന്‍ ഇടുക്കി രൂപത

'ബഫര്‍ സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കള്ള പ്രചരണം നടത്തുന്നു'; സമരം ശക്തമാക്കാന്‍ ഇടുക്കി രൂപത

ഇടുക്കി: ബഫര്‍ സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത സമരം ശക്തമാക്കാന്‍ ഒരുങ്ങുന്നു.

ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിട്ടും പരിഹാരം കണ്ടെത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കള്ള പ്രചരണം നടത്തുകയാണെന്നും രൂപത കുറ്റപ്പെടുത്തി.

വീട് കയറിയുള്ള ചിലരുടെ ബോധവല്‍ക്കരണത്തില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ഉത്തരവുകള്‍ ഇറക്കാതെയുള്ള ഇത്തരം നടപടികള്‍ വഞ്ചനാപരമാണന്നും രൂപത ആരോപിച്ചു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ബഹുജന പ്രക്ഷോപങ്ങള്‍ നടത്താനാണ് നിലവില്‍ ഇടുക്കി രൂപതയുടെ തീരുമാനം.

നിയമപരമായി പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒരു വിദഗ്ദ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ആഴമായ പഠനം നടത്തിന് ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ബോധവല്‍കരണം നടത്തുകയും ചെയ്യും. ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേത്യത്വത്തിലാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.