സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനെ ചൂഷണം ചെയ്ത് ചൈന; വിവാഹത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ കടത്തുന്നു

സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനെ ചൂഷണം ചെയ്ത് ചൈന; വിവാഹത്തിന്റെ മറവില്‍  പെണ്‍കുട്ടികളെ കടത്തുന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നു. പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് ഈ മനുഷ്യക്കടത്ത്.

പാകിസ്ഥാനില്‍ നിരവധി പദ്ധതികള്‍ ചൈന നടത്തുന്നുണ്ട്. വിവിധ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാനിലുള്ളത്. ഇവര്‍ പാകിസ്ഥാനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം വിവാഹത്തിന്റെ മറവില്‍ ചൈനയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹത്തിന്റെ പേരിലാണ് ചൈന പാകിസ്ഥാനില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നത്. ചൈനീസ് പൗരന്‍മാരുടെ ഈ പ്രവൃത്തിക്കെതിരെ പാക് ഭരണാധികാരികള്‍ ചെറുവിരല്‍ പോലും ഉയര്‍ത്തുന്നില്ല. വിവാഹത്തിന് പുറമേ വ്യാജ ബിസിനസ് രേഖകള്‍ ചമച്ചാണ് ചൈനക്കാര്‍ പെണ്‍കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോകുന്നത്. ഇതിന് പകരമായി 5000 ഡോളര്‍ വരെയാണ് പ്രതിഫലമായി നല്‍കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.