അബുദബി: അബുദബിയില്‍ നടക്കുന്ന കണ്‍സള്‍റ്റേറ്റീവ് യോഗത്തില്‍ പങ്കെടുക്കാനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് രാഷ്ട്ര നേതാക്കളുമെത്തി.യുഎഇ രാഷ്ട്രപതിയുട ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അബുദാബി പ്രസിഡന്‍ഷ്യല്‍ ഫ്ലൈറ്റിലെത്തിയ അമീറിനെ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു.
ജിസിസിയിലെ മറ്റ് രാഷ്ട്രനേതാക്കളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ്,ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ,ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്ൻ അൽ ഹുസൈന്‍,ഈജിപ്തിലെ പ്രസിഡന്‍റ് അബ്ദുൽ-ഫത്താഹ് എൽ-സിസി തുടങ്ങിയവരുമായി രാഷ്ട്രപതി കൂടികാഴ്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.