കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോയെ തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ച് പേരാണ് വോട്ട് ചെയ്തത്. ജോസിന് പതിനേഴ് വോട്ട് ലഭിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി വി.സി പ്രിന്‍സ് ഏഴ് വോട്ട് നേടി.
യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ വോട്ടാണ് അസാധുവായത്. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. യു.ഡി.എഫിനൊപ്പമുള്ള സ്വന്തന്ത്രാംഗം ജിമ്മി ജോസഫ് വിട്ടു നിന്നു.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സി.പി.എം കേരള കോണ്‍ഗ്രസിന് വഴങ്ങുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സി.പി.എം ഒഴിവാക്കുകയായിരുന്നു.
നേരത്തേ ബിനുവിനെതിരായ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ജോസ് കെ മാണിയോട് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തര്‍ക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. തുടര്‍ന്ന് സി.പി.എം കേരള കോണ്‍ഗ്രസിന് വഴങ്ങുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.