'കേരള ഹൗസില്‍ ഒരു മുറിയും ശമ്പളവും കിട്ടും'; കെ.വി തോമസിന്റെ നിയമനത്തില്‍ പരിഹാസവുമായി കെ. മുരളീധരന്‍

'കേരള ഹൗസില്‍ ഒരു മുറിയും ശമ്പളവും കിട്ടും'; കെ.വി തോമസിന്റെ നിയമനത്തില്‍ പരിഹാസവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന കെ.വി തോമസിനെ കാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ. മുരളീധരന്‍ എംപി. കെ.വി തോമസിന് ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

'പോകുന്നവര്‍ പൊയ്ക്കോട്ടെ, അവരെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല. അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ നല്ലത്. പക്ഷേ ഈ കിട്ടുന്ന പദവിയൊന്നും അത്ര വലിയ കാര്യമല്ല. കേരള ഹൗസില്‍ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം.'- മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലക്ക് അവഗണിച്ച് കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സഹകരിച്ചതിന്റെ തുടര്‍ച്ചയായാണ് കെ.വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.