വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്. പൂതാടി പഞ്ചായത്തില്‍ ബിനുവിന് നേര്‍ക്കാണ് കടുവ ചാടി വീണത്. യുവാവ് സമീപത്തുള്ള ഓടയില്‍ വീണത് രക്ഷയായി. വീഴ്ചയില്‍ യുവാവിന് പരിക്കേറ്റു.

വാളാഞ്ചേരി മോസ്‌കോ കുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എന്നാല്‍ ഇന്നാണ് അധികൃതര്‍ വിവരമറിയുന്നത്. ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് രക്ഷപ്പെട്ടത്. ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.

വീടിന് കുറച്ച് അകലെയായി ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് വാഹനത്തില്‍ തന്റെ ബാഗ് മറന്നു വച്ചിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയാണ് ആക്രമണം. ബിനുവിന് മുകളിലേക്ക് കടുവ ചാടിയെങ്കിലും ഇയാള്‍ സമീപത്തെ ഓടയില്‍ വീണു പോയതിനാല്‍ കടുവക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബിനു പറയുന്നു.

അതിനിടെ സമീപത്തെ മരത്തില്‍ വലിഞ്ഞ് കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും സ്ഥലത്തെത്തിയ അധികൃതരോട് വിവരിച്ചു.

വ്യാഴാഴ്ച രാവിലെ വനപാലകടക്കമുള്ളവര്‍ എത്തി ബിനുവിനെ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീണതിനെ തുടര്‍ന്ന് ബിനുവിന്റെ കൈക്ക് ചെറിയ മുറിവ് പറ്റി. ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.