ഹൈദരാബാദ്: തെലങ്കാനയിലും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. റിപ്പബ്ലിക് ദിന പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു.
ഇതോടെ കേരളത്തിനും തമിഴ്‌നാടിനും പിന്നാലെ തെലങ്കാനയിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്കാണ് നീങ്ങുന്നത്. ഗവര്‍ണറുടെ കത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തില്‍ വലിയ പരിപാടി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു കഴിഞ്ഞ വര്‍ഷം പതാക ഉയര്‍ത്തല്‍. ഇതില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജ്ഭവനില്‍ പതാക ഉയര്‍ത്തി. തെലങ്കാനയില്‍ റിപ്പബ്ലിക് ദിന പരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തും.
ഇത്തവണ പരേഡ് ഗ്രൗണ്ട്‌സില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.