ഭക്ഷ്യവിഷബാധ: അടപ്പിച്ച ബുഹാരീസ് ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നു

ഭക്ഷ്യവിഷബാധ: അടപ്പിച്ച ബുഹാരീസ് ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നു

തൃശൂര്‍: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. തൃശൂര്‍ എം.ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചിരുന്നു.

ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പൂട്ടിച്ച ഹോട്ടല്‍, ന്യൂനതകള്‍ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ ഹോട്ടല്‍ തുറക്കുകയും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഉണ്ടായത് നാടകീയ രംഗങ്ങളാണ്.

പൊലീസ് അകമ്പടിയോടെ എത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണില്‍ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. എന്നാല്‍ ഭീഷണിയില്‍ പതറാതെ ഉദ്യോഗസ്ഥ ഹോട്ടല്‍ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.