പത്തനംതിട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം: ഒരാള്‍ക്ക് പരിക്ക്; അഞ്ച് കടകള്‍ കത്തിനശിച്ചു

പത്തനംതിട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം: ഒരാള്‍ക്ക് പരിക്ക്; അഞ്ച് കടകള്‍ കത്തിനശിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.50 ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ചിപ്‌സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

അഞ്ച് കടകള്‍ക്ക് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ട് ബേക്കറികള്‍, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായും കത്തി നശിച്ചു. കടയ്ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നഗരത്തിലേയ്ക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.