പഠാന്‍കോട്ട്: ആറ് കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചെന്നും ആര്‍എസ്എസ് താലിബാനെ പോലെയാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പഠാന്‍കോട്ടില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
തിരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അവര്‍ക്ക് ഇന്ത്യയിലെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് പോലും ബിജെപി തയ്യാറാകുന്നില്ല. പൊതുജനങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ തങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് കഴിവുകള്‍ പറഞ്ഞ് അവര്‍ സഭയെ സ്വാധീനിക്കും.
ആര്‍എസ്എസ് താലിബാനെ പോലെയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. ആര്‍എസ്എസ് ഭരണഘടനയെ ബഹുമാനിക്കുന്നില്ല. മനുസ്മൃതിയിലോ ആര്‍എസ്എസിലോ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. സ്ത്രീകളെ താഴ്ന്നവരായാണ് അവര്‍ കണക്കാക്കുന്നത്. അവര്‍ക്ക് പഠിക്കാന്‍ അനുവാദമില്ല.
പഠനത്തില്‍ നിന്ന് പെണ്‍കുട്ടികളെ താലിബാന്‍ വിലക്കുന്നതും സമ്മര്‍ദ്ദത്തിലാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതും നമുക്കറിയാം. നേരത്തെ ഇവിടെ അങ്ങനെയായിരുന്നു. ഇപ്പോഴുമുണ്ട്. ആര്‍എസ്എസും ബിജെപിയും അതുതന്നെയാണ് ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.