മഞ്ഞുരുകുന്നു; നയപ്രഖ്യാപന സമ്മേളനത്തിന്റെ കരട് ഗവര്‍ണര്‍ അംഗീകരിച്ചു

മഞ്ഞുരുകുന്നു; നയപ്രഖ്യാപന സമ്മേളനത്തിന്റെ കരട് ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനുള്ള നയപ്രഖ്യാപന സമ്മേളനത്തിന്റെ കരട് ഗവര്‍ണര്‍ അംഗീകരിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് ഇതോടെ അയവ് വരുമെന്നാണ് കരുതുന്നത്.

ഇതിനിടയില്‍ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതായി.

കഴിഞ്ഞ ഒരു മാസത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് മുതല്‍ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു.

തുടര്‍ന്ന് കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ ഗവര്‍ണര്‍ സന്തുഷ്ടനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.

ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ സര്‍വലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിരുന്നു. ഇതായിരുന്നു പുതുതായി ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

കഴിഞ്ഞ വര്‍ഷവും നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അവ പരിഹരിച്ചു മുന്നോട്ട് പോകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.