റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍

റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍

ന്യൂഡല്‍ഹി: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെ ഭീകരാക്രമണ ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പന്നുവിന്റെ മുന്നറിയിപ്പ്.

'2023ല്‍ ഇന്ത്യയുടെ അധീശത്വത്തില്‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും' എന്നാണ് വിഡിയോയിലുള്ളത്. ജനുവരി 26ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ സിഖ് ഫോര്‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡല്‍ഹിയാണ് ലക്ഷ്യമെന്നും ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 5,00,000 ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഭീഷണി ഉയര്‍ന്നതിന് പിന്നാലെ ഗുര്‍പത്വന്ത് സിംഗിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും രാജ്യത്ത്, പ്രത്യേകിച്ച് പഞ്ചാബില്‍ സമാധാനം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനും കഴിഞ്ഞ വര്‍ഷം പഞ്ചാബ് പൊലീസ് പന്നുവിനെതിരെ കേസെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.