തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. കോവിഡാനന്തര ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്രൻ ആശുപത്രി വിട്ടതിനെ തുടർന്നാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടർ രണ്ടുതവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ രണ്ടു തവണയും ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രവീന്ദ്രൻ ഹാജരാകുന്നത് ആണ് ഉചിതം എന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം.
കോവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു. ഈ ഡി നൽകിയ നോട്ടീസ് പ്രകാരം വെള്ളിയാഴ്ച കൊച്ചിയിൽ എത്തേണ്ടതായിരുന്നു രവീന്ദ്രൻ. എന്നാൽ വ്യാഴാഴ്ച ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രവീന്ദ്രൻ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ഫിസിയോതെറാപ്പിയും വിശ്രമവും മതിയാകുമെന്നാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.