കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ. കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.
വൈറസ് ബാധ കണ്ടെത്തിയതോടെ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെയാണ് ഗുരുതരമായി ബാധിക്കുന്നത്.
മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാകും രോഗം പടരുക. തിളപ്പിച്ചാറിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.