കാലിഫോര്‍ണിയ: 95-ാമത് അക്കാഡമി അവാര്‍ഡ്‌സ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. അവസാന നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് യു.എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ വച്ച് നടക്കും. അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് അംഗങ്ങള്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ നാല് ഇന്ത്യന്‍ സിനിമകളും ഉള്‍പ്പെടുന്നു. 2022 ഡിസംബറില്‍ വരെയുള്ള സിനിമകള്‍ 10 വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുക്കുന്നത്.
ആര്‍ആര്‍ആര്‍, ചെല്ലോ ഷോ, ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, ദ എലിഫന്റ് വിസ്‌പേഴ്‌സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള നാല് ചിത്രങ്ങള്‍. മികച്ച ഗാന വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ മത്സരിക്കുന്നത്. 'നാട്ടു നാട്ടു 'എന്ന ഗാനത്തിനൊപ്പം അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളാണ് മത്സരത്തിനെത്തുന്നത്.
പാന്‍ നളിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ (ദി ലാസ്റ്റ് ഫിലിം ഷോ) ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ചിത്രം 'ഓള്‍ ദാറ്റ് ബ്രീത്ത്‌സ്' അക്കാ[മിയുടെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം എന്ന വിഭാഗത്തിലാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററി 'ദി എലിഫന്റ് വിസ്പറേഴ്സും' മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ മത്സരിക്കുന്നുണ്ട് തമിഴ് ഭാഷയിലുള്ളതാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി.
ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപന ചടങ്ങ് തത്സമയമായം Oscar.com, Oscars.org , YouTube ഉള്‍പ്പെടെയുള്ള അക്കാഡമിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12-നാണ് അന്തിമ പുരസ്‌കാര പ്രഖ്യാപനം നടക്കുക. ലോസ് ആഞ്ജലിസ് ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.