കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട: പിടികൂടിയത് മൂന്ന് കോടിയുടെ സ്വര്‍ണം; ശുചിമുറിയിലും സ്വര്‍ണ മിശ്രിതം

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട: പിടികൂടിയത് മൂന്ന് കോടിയുടെ സ്വര്‍ണം; ശുചിമുറിയിലും സ്വര്‍ണ മിശ്രിതം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ച് കേസുകളില്‍ നിന്നായി മൂന്ന് കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കമ്പ്യൂട്ടര്‍ പ്രിന്ററില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസില്‍ മലപ്പുറം സ്വദേശി അബ്ദുള്‍ ആഷിഖിനെ അറസ്റ്റ് ചെയ്തു.

തൊണ്ണൂറായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് സ്വര്‍ണക്കടത്ത് സംഘം തന്നെ സമീപിച്ചതെന്ന് ആഷിഖ് കസ്റ്റംസിനോട് പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലും സ്വര്‍ണം കണ്ടെത്തി. വേസ്റ്റ്ബിന്നിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.

കൂടാതെ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ തവനൂര്‍ സ്വദേശി അബ്ദുള്‍ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈര്‍ എന്നിവരെയും കസ്റ്റംസ് പിടികൂടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.