ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെട സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് ഏഴുമുതല്‍ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദര്‍ശന്‍ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ച നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അര്‍ധസൈനിക സേനയുടെയും മാര്‍ച്ച് പാസ്റ്റ് കര്‍ത്തവ്യ പഥില്‍ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകള്‍, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങള്‍, മോട്ടോര്‍സൈക്കിള്‍ റൈഡുകള്‍, വിജയ് ചൗക്കിലെ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എന്‍സിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.