കോഴിക്കോട്ടേക്ക് നേരിട്ടുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാന്‍ ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് ആശ്വാസം

കോഴിക്കോട്ടേക്ക് നേരിട്ടുള്ള രണ്ട് ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാന്‍ ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് ആശ്വാസം

കോഴിക്കോട്: പ്രവാസികള്‍ക്ക് ആശ്വാസമായി നിര്‍ത്തിവച്ച രണ്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. ജിദ്ദ-കോഴിക്കോട്, ദമ്മാം- കോഴിക്കോട് നേരിട്ടുള്ള സര്‍വീസുകളാണ് മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്നത്.

വെബ്സൈറ്റ്, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റുകള്‍ ലഭിക്കും. ജിദ്ദയില്‍ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30 ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് ജിദ്ദയില്‍ ഇറങ്ങും.

ദമ്മാമില്‍ നിന്നും രാവിലെ 11.40നാണ് സര്‍വീസ്. ഈ വിമാനം വൈകിട്ട് 6.50 ന് കോഴിക്കോട്ടെത്തും. കോഴിക്കോട് - ദമാം സര്‍വീസ് രാവിലെ 8.40 നാണ്. രാവിലെ 10.40 ന് ദമ്മാമിലിറങ്ങും. നേരത്തെ ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്‍ഡിഗോ പിന്നീട് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.