റിപ്പബ്ലിക് ദിനത്തില്‍ പങ്കുചേര്‍ന്ന് യു.എസ് എംബസി

 റിപ്പബ്ലിക് ദിനത്തില്‍ പങ്കുചേര്‍ന്ന് യു.എസ് എംബസി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ച് ഇന്ത്യയിലെ യു.എസ് എംബസി. വന്ദേമാതരത്തിന്റെ മെലഡി വ്യാഖ്യാനമാണ് യു.എസ് എംബസി പങ്കുവെച്ചത്. പവിത്ര ചരി എന്ന ഗായികയാണ് മാധുര്യം വരച്ചുകാട്ടുന്ന ' വന്ദേമാതരം'ഗാനം ആലപിച്ചിരിക്കുന്നത്.

ഓടക്കുഴലിന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെയാണ് ദേശീയ ഗീതം ആലപിച്ചിരിക്കുന്നത്. എംബസിയിലെ ഉദ്യേഗസ്ഥരുടെ പിന്തുണയൊടേയായിരുന്നു പവിത്രയുടെ ഗാനാലാപനം.

74 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ അറിയിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് എംബസി വീഡിയോ പങ്കുവെച്ചത്. യു.എസ് എംബസിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.