ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം കലാപാഹ്വാനം നടത്തുന്നു; മുഖ്യമന്ത്രി

ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം കലാപാഹ്വാനം നടത്തുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം കലാപാഹ്വാനം നടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമിതി സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിനായി ഭരണഘടനയെ ഭേദഗതി ചെയ്യണമെന്ന് ആര്‍എസ്എസ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മാറ്റി മുസ്ലിങ്ങളെ മുത്തലാഖിന്റെ പേരില്‍ ജയിലില്‍ അടക്കുകയാണ്. ജാതീയതയുടെ ചങ്ങലക്കെട്ട് ഇപ്പോഴും നമുക്കിടയിലുണ്ട്. അത് പൊട്ടിക്കാന്‍ നമ്മുടെ കയ്യിലുള്ള ആയുധമാണ് ഭരണഘടന.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് കുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ആളുകള്‍ കൊല്ലപ്പെടുന്നു. ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്ലിം എന്ന് ചിലരെങ്കിലും പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എല്ലാവരും രാജ്യത്ത് ആക്രമിക്കപ്പെടുകയല്ലേ. ഓരോ 18 മിനിറ്റിട്ടിലും ഒരു ദളിതന്‍ ആക്രമിക്കപ്പെടുന്ന രജ്യമായി ഇന്ത്യ മാറി.

ആദിവാസി ദ്രോഹ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാവുന്നു. ഗോത്ര വിഭാഗത്തിന്റെ സ്വന്തമായവ കോര്‍പ്പറേറ്റിന് വില്‍ക്കാല്‍ ശ്രമം നടക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.