റിപ്പബ്ലിക് ദിനത്തില്‍ ഇസ്ലാമിക പതാക ഉയര്‍ത്തി; രണ്ട് പേര്‍ അറസ്റ്റില്‍

 റിപ്പബ്ലിക് ദിനത്തില്‍ ഇസ്ലാമിക പതാക ഉയര്‍ത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ലക്നൗ: റിപ്പബ്ലിക് ദിനത്തില്‍ മദ്രസയ്ക്ക് മുന്‍പില്‍ ഇസ്ലാമിക പതാക ഉയര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഹാഫിസ് മുഹമ്മദ് സൊഹ്റാബ്, മുഹമ്മദ് ,തഫ്സില്‍ തബ്രീസ് മിജാമുദ്ദീന്‍ റിസ്വാന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ പതാക ഉയര്‍ത്തിയതെന്ന് ആരോപിക്കുന്ന ആസിഫ് എന്നയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

റിപ്പബ്ലിക് ദിനത്തിലാണ് സംഭവം. മദ്രസയില്‍ ത്രിവര്‍ണ പതാക അനുവദനീയമല്ലെന്ന കാരണത്താലാണ് മൂവര്‍ സംഘം മദ്രസയ്ക്ക് മുന്നില്‍ പച്ച നിറത്തിലുള്ള ഇസ്ലാമിക പതാക ഉയര്‍ത്തിയതെന്നാണ് പറയുന്നത്. പതാക ഉയര്‍ത്തിയതിന് പിന്നാലെ മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഇത്തരം പ്രവൃത്തി ചെയ്തതിനെതിരെ ഗ്രാമവാസികള്‍ കടുത്ത പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് ഉയര്‍ത്തിയ പതാക അഴിച്ചുമാറ്റാന്‍ പൊലീസ് അറിയിച്ചു. പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പതാക ഉയര്‍ത്തിയത് ആസിഫാണെന്ന് വ്യക്തമായത്. പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നും അറസ്റ്റിലായവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.