രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; മതിയായ സുരക്ഷയൊരുക്കി പൊലീസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; മതിയായ സുരക്ഷയൊരുക്കി പൊലീസ്

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശക്തമായ സുരക്ഷയില്‍ പര്യടനം പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് അനന്ത്‌നാഗില്‍ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്.

സുരക്ഷാ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളാണ് മുന്‍നിരയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകും.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി യാത്രയില്‍ അണിചേരും. 21 കിലോമീറ്റര്‍ യാത്ര ഇന്ന് പര്യടനം നടത്തും. പുല്‍വാമയില്‍ യാത്ര പര്യടനം പൂര്‍ത്തിയാക്കും.

സുരക്ഷാ പ്രശ്‌നങ്ങളുള്ള മേഖലകളോടടുത്തതിനാല്‍ പുതിയ നിര്‍ദേശങ്ങള്‍ സേന നല്‍കിയേക്കും. യാത്ര കുറച്ചു ദൂരം വാഹനത്തില്‍ ആക്കാനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ചയാണ് ശ്രീനഗറില്‍ ജോഡോ യാത്രയുടെ സമാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.