യാത്രക്കാരെ മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തി: പിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ; വന്‍ പ്രതിഷേധം

യാത്രക്കാരെ മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തി: പിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ; വന്‍ പ്രതിഷേധം

മുംബൈ: എയര്‍ ഇന്ത്യയുടെ മുംബൈ - കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാര്‍ പറഞ്ഞ് വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് എട്ടിന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു വിമാനം.

അതേസമയം പകരം വിമാനം വൈകിട്ട് നാലിന് സജ്ജീകരിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇതു അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യാത്രക്കാര്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.