കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഡിസംബർ ഒന്നു മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ഡിസംബർ 1 ചൊവ്വാഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ, ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. അതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.