മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ആകെ മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണ മിശ്രിതം ആണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ മലപ്പുറം സ്വദശികളായ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 3505 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചത്.
വള്ളുവമ്പ്രം സ്വദേശിയായ തയ്യില്‍ തൊടി നൗഷാദില്‍ (37) നിന്നും 1167 ഗ്രാം സ്വര്‍ണ മിശ്രിതവും ആമയൂര്‍ സ്വദേശിയായ കൊട്ടകോടന്‍ ജംഷീര്‍മോനില്‍ (36)നിന്നും 1168 ഗ്രാം സ്വര്‍ണ മിശ്രിതവും പന്തല്ലൂര്‍ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമില്‍ (34)നിന്നും 1170 ഗ്രാം സ്വര്‍ണ മിശ്രിതവും ആണ് ലഭിച്ചത്. ഇന്നലെ രാവിലെ ദുബായില്‍ നിന്നും ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനില്‍ (28) നിന്നും 1255 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പിടികൂടിയ അഞ്ചു യാത്രക്കാരും സ്വര്‍ണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ വീതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഈ യാത്രക്കാര്‍ക്ക് ടിക്കറ്റ് അടക്കം ഏകദേശം ഒരു ലക്ഷം രൂപ വീതമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. പിടികൂടിയ സ്വര്‍ണ മിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം ഈ കേസുകളില്‍ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, മനോജ് എം., അഭിലാഷ് സി., വീണ ധര്‍മരാജ്, മുരളി പി., ഗുര്‍ജന്ദ് സിങ്, ഇന്‍സ്പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ, വി.കെ ശിവകുമാര്‍, ദുഷ്യന്ത് കുമാര്‍, അക്ഷയ് സിങ്, ആര്‍.എസ് സുധ എന്നിവര്‍ ചേര്‍ന്നാണ് വന്‍ സ്വര്‍ണ കള്ളക്കടത്ത് പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.