സര്‍വകാല റെക്കോഡിട്ട് സ്വര്‍ണവില; ഒരു പവന് 42,120 രൂപ

സര്‍വകാല റെക്കോഡിട്ട് സ്വര്‍ണവില; ഒരു പവന് 42,120 രൂപ

തിരുവനന്തപുരം: സര്‍വകാല റെക്കോഡിട്ട സ്വര്‍ണവില 42,000 ന് മുകളില്‍ തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 42,120 രൂപയും ഗ്രാമിന് 5265 രൂപയുമാണ്. വെള്ളിയാഴ്ച കുറഞ്ഞ സ്വര്‍ണവില ശനിയാഴ്ച വര്‍ധിച്ചിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയുള്ളത്.

ജനുവരി 26 നാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. പവന് 42,480 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സുരക്ഷിത നിക്ഷേപ മാര്‍ഗമായ സ്വര്‍ണം കേരളത്തില്‍ എപ്പോഴും ആവശ്യത്തില്‍ മുന്‍പന്തിയിലാണ്.

2023 ജനുവരി മാസത്തിലെ സ്വര്‍ണവില വിവര പട്ടിക ചുവടെ:

ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27: 42,000
ജനുവരി 28: 42,120
ജനുവരി 29: 42,120


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.