കൊച്ചി: ക്രിസ്ത്യൻ സ്റ്റഡീസിൽ ബിരുദകോഴ്സ് തൃശൂർ മണ്ണൂത്തി ഡോൺബോസ്‌കോ കോളജ് 2023 -2024 അധ്യയനവർഷം മുതൽ ആരംഭിക്കുന്നു. കേരളത്തിൽ ക്രിസ്ത്യൻ സ്റ്റഡീസിൽ നടത്തുന്ന ആദ്യ ബിരുദ പഠന കോഴ്‌സാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ ക്രിസ്ത്യൻ ചെയറിന്റെനേതൃത്വത്തിൽ നടക്കുന്നത്.
2005 ൽ സലേഷ്യൻ വൈദികരാൽ മണ്ണൂത്തിയിൽ സ്ഥാപിതമായ ഡോൺബോസ്‌കോ കോളേജ്, നാക് അക്രെഡിറ്റേഷനിൽ ബി പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. എം എ , എംഎസ് ഡബ്ല്യൂ , എംബിഎ എന്നീ ഉന്നത പഠനത്തിനായി ബി എ ക്രിസ്ത്യൻ സ്റ്റഡീസ് ബിരുദം നേടിയവർ അർഹരാണ്.
ക്രിസ്ത്യൻ ഫിലോസഫി, രാജ്യ നിർമ്മിതിയിൽ ക്രൈസ്തവ സംഭാവനകൾ, ഇന്ത്യയിലെ ക്രൈസ്തവ ചരിത്രം, കേരള നവോത്ഥാനത്തിൽ ക്രിസ്ത്യാനിറ്റിയുടെ പങ്ക് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ബിരുദ പഠന സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
[email protected] എന്ന ഈമെയിലിലും 0487 2370447 ഫോൺ നമ്പറിലും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.