ന്യൂഡല്‍ഹി: ഇന്ത്യക്ക് നേരെ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ്.
ആരോപണങ്ങള്‍ നുണയല്ലാതെ മറ്റൊന്നും അല്ലെന്നും 413 പേജുള്ള വിശദീകരണ കുറിപ്പില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഹിന്‍ഡന്‍ബെര്‍ഗിന്റേത് കേവലം ഏതെങ്കിലും ഒരു കമ്പനിയ്ക്ക് നേരെയുള്ള ആക്രമണല്ല. ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്.
ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു. പൊതു മധ്യത്തില്‍ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിന്‍ഡന്‍ബര്‍ഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി.
വിദേശത്ത് ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പ് വഴിയാണെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകളെ കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.