പ്രേഷിത മുന്നേറ്റ പ്രതിനിധി സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. റാഫേല്‍ തട്ടില്‍, സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്, ഓഫീസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ, വിവിധ പ്രേഷിത മുന്നേറ്റങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സമീപം.
കൊച്ചി: പ്രേഷിത പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ അത് കൂട്ടായ്മയോടെ ആയിരിക്കണമെന്നും കര്‍ത്താവിന്റെ രാജ്യം സൃഷ്ടിക്കാന്‍ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാ സഭയുടെ ശൈലിയെന്നും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സുവിശേഷ വത്കരണത്തിനും പ്രവാസികളുടെ അജപാ ലന ശുശ്രൂഷയ്ക്കുമായുള്ള കമ്മീഷന്‍, സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിളിച്ചുചേര്‍ത്ത സീറോമലബാര്‍ സഭയിലെ അത്മായ പ്രേഷിതര്‍ നടത്തുന്ന പ്രേഷിത മുന്നേറ്റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ട് ശിഷ്യന്മാരെ മാത്രമല്ല വേറെ എഴുപത്തിരണ്ട് പേരെയും സുവിശേഷം പ്രഘോഷിക്കാന്‍ അയച്ച നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ സുവിശേഷ ശൈലി ഏവരും പിന്തുടരണമെന്നും കത്തോലിക്കാ സഭയുടെ പ്രേഷിത ശൈലി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും പ്രകാശനമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയിലെ അത്മായ പ്രേഷിതര്‍ നടത്തുന്ന പ്രേഷിത മുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും അവര്‍ നല്‍കുന്ന സംഭാവനകളില്‍ സഭ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. അത്മായ പ്രേഷിത മുന്നേറ്റങ്ങള്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ശക്തി നല്‍കുന്നതാണെന്നും ഇങ്ങനെയുള്ള പ്രത്യേക പ്രചോദനങ്ങള്‍ സഭയുടെ കൂട്ടായ്മയില്‍ പരസ്പരം പ്രോത്സാഹിപ്പി ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മു ട്ടംതൊട്ടില്‍ എം.സി.ബി.എസ്, ഓഫിസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ എന്നിവരും വിവിധ പ്രേഷിത മുന്നേറ്റങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ സംസാരിച്ചു.
അത്തരത്തിലുള്ള സമ്മേളനങ്ങള്‍ അത്മായ പ്രേഷിത മുന്നേറ്റങ്ങള്‍ക്ക് സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉള്‍ച്ചേരാനും പരസ്പരം പ്രാത്സാഹിപ്പിക്കാനും ഉതകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സഭയുടെ കൂട്ടായ്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് പ്രേഷി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലദായകമാവുകയെന്നും സമ്മേളനം വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26