അരമണിക്കൂറിനുളളില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്, നടപടി ക്രമങ്ങള്‍ അറിയാം

അരമണിക്കൂറിനുളളില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്, നടപടി ക്രമങ്ങള്‍ അറിയാം

ദുബായ്: യുഎഇയില്‍ നിന്ന് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ താല്‍പര്യമുളളവർക്ക് വേഗത്തില്‍ ലഭ്യമാക്കാനുളള നടപടികളുമായി അധികൃതർ. രാജ്യത്തെ ഓട്ടോമൊബൈല്‍ ആന്‍ഡ് ടൂറിംഗ് ക്ലബ് അനുസരിച്ച് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് അന്തർദേശിയ തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഡ്രൈവിംഗ് ലൈസന്‍സിന് തത്തുല്യമാണിത്. കൂടുതല്‍ പരിശോധനകളും അപേക്ഷകളും ആവശ്യമില്ലാതെ യുഎഇയ്ക്ക് പുറത്ത് വാഹനമോടിക്കാന്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകൊണ്ട് സാധിക്കും.

ഓട്ടോമൊബൈല്‍ ആന്‍ഡ് ടൂറിംഗ് ക്ലബ് ഓഫീസുകളിലോ പോസ്റ്റ് ഓഫീസുകളിലോ പോയാല്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് 30 മിനിറ്റിനുളളില്‍ ലഭ്യമാകും. കാലാവധിയുളള യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് വേണമെന്നുളളതാണ് നിബന്ധന. ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ ഐഡി ഡെലിവര്‍ ചെയ്യുന്നതിനായി അഞ്ച് ദിവസം വരെ സമയമെടുക്കും.

ദുബായില്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കി 177 ദിർഹം നല്‍കിയാണ് അപേക്ഷ നല്‍കേണ്ടത്. മറ്റ് ചെലവുകള്‍ക്കായി 20 ദിർഹം അധികം നല്കണം.

ദുബായ് ദേരയിലോ അല്‍ ബർഷയിലോ ഉളള ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളില്‍ നിന്ന് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നേടാം. ലൈസന്‍സ് അഡ്രസിലേക്ക് ഡെലിവറി ചെയ്യുന്നതിന് ദുബായില്‍ 20 ദിര്‍ഹവും അതേ ദിവസം തന്നെ വേണമെങ്കില്‍ 35 ദിര്‍ഹവും രണ്ട് മണിക്കൂറിനുള്ളില്‍ വേണമെങ്കില്‍ 50 ദിര്‍ഹവും ഫീസായി നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.