ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനുവരിയിലെ സാമ്പത്തിക അവലോകനം അനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ച 2022ലെ 3.4 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ല്‍ 3.1 ശതമാനമായി ഉയരുമെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെ സംബന്ധിച്ച് ഒക്ടോബര്‍ വരെയുള്ള തങ്ങളുടെ പ്രവചനങ്ങളില്‍ മാറ്റമില്ലെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് മാര്‍ച്ച് വരെ നീണ്ടു നില്‍ക്കും. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമായി കുറയും. ഇത് പ്രധാനമായും ബാഹ്യഘടകങ്ങളുടെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറി ഒലിവിയര്‍ ഗൗറിഞ്ചസ് പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ച 2022 ല്‍ 6.8 ശതമാനത്തില്‍ നിന്ന് 2023 ല്‍ 6.1 ശതമാനമായി കുറയും. അതിനുശേഷം 2024ല്‍ 6.8 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യയിലെ വളര്‍ച്ച 2023 ലും 2024 ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v