മുംബൈ: വാടക കുടിശികയെ തുടര്‍ന്ന് മുംബൈയില കേരളാ ഹൗസിന് ജപ്തി ഭീഷണി. കേരള ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെതിരായ കേസിലാണ് കോടതി നടപടി.
കേരള ഹൗസ് കണ്ടു കെട്ടുന്നതിന് മുന്നോടിയായി താനെയിലെ സിവില്‍ കോടതി നോട്ടീസ് നല്‍കി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് കിട്ടിയിട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരായില്ല.
ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കൈരളി എന്ന ഔട്ട്‌ലറ്റ്, വാടക കുടിശിക വരുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 6.47 കോടി അടച്ചില്ലെങ്കില്‍ ഉടന്‍ ജപ്തി ചെയ്യുമെന്നാണ് കോടതി ഉത്തരവ്.
17 വര്‍ഷം പഴക്കമുള്ള കേസില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതാണ് ജപ്തിയിലേക്ക് നയിച്ചത്. ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കൈരളി നിലവില്‍ കേരള ഹൗസിലാണ് വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്.
2006 വരെ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് കൈരളി പ്രവര്‍ത്തിച്ചത്. ഇവര്‍ക്ക് വാടക കുടിശിക നല്‍കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. 2006 ല്‍ പഴയ കെട്ടിടത്തില്‍ നിന്ന് കോടതി ഇടപെടലിനെ തുടര്‍ന്ന് ഇറങ്ങേണ്ടി വന്നു.
2009 മുതല്‍ കേരളാ ഹൗസിലേക്ക് കൈരളിയുടെ പ്രവര്‍ത്തനം മാറ്റി. കൈരളി കേരളാ ഹൗസില്‍ വാടകയ്ക്കാണെങ്കിലും ഇപ്പോള്‍ നോട്ടീസ് ലഭിച്ചത് കേരളാ ഹൗസിനാകെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.