വനിതകള്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതി; 2047 ഓടെ അരിവാള്‍ രോഗം ഇല്ലാതാക്കുമെന്നും പ്രഖ്യാപനം

വനിതകള്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതി; 2047 ഓടെ അരിവാള്‍ രോഗം ഇല്ലാതാക്കുമെന്നും പ്രഖ്യാപനം

ന്യൂഡല്‍ഹി: വനിതകള്‍ക്കായി മഹിളാ സമ്മാന്‍ സേവിങ്്‌സ് പത്ര എന്ന പേരില്‍ പ്രത്യേക നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നിക്ഷേപ പദ്ധതി.

ഇടത്തരക്കാരെ ലക്ഷ്യമിട്ടായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയ്ക്കും ബജറ്റില്‍ സാമ്പത്തിക സഹായം അനുവദിച്ചു. അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്കായി 5,300 കോടി രൂപ നീക്കിവച്ചു.

കര്‍ണാടകയിലെ വരള്‍ച്ചാ ബാധിത മേഖലകള്‍ക്ക് 5,300 കോടിയുടെ സഹായം ലഭിക്കും. 2047 ഓടെ രാജ്യത്ത് അരിവാള്‍ രോഗം ഇല്ലായ്മ ചെയ്യുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം ആദിവാസി മേഖലകളിലെ രോഗബാധിത പ്രദേശങ്ങളില്‍ 40 വയസ് വരെയുള്ള 70 ദശലക്ഷം ആളുകളെ പരിശോധിക്കും. രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ ശ്രമിക്കും.

157 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരുവര്‍ഷത്തേയ്ക്കുകൂടി നീട്ടി. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖയാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.