ഓസ്റ്റിൻ: വടക്കൻ ടെക്‌സാസിലുടനീളം മഞ്ഞ് അടിഞ്ഞുകൂടുന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഈ മേഖലകളിലെ വൈദ്യുത ജീവനക്കാർ ദിവസം മുഴുവൻ വൈദ്യുതി ലൈനുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും മരക്കൊമ്പുകൾ വെട്ടിമാറ്റുകയും ചെയ്തു.
ബുധനാഴ്‌ച ഉച്ചകഴിഞ്ഞും രാത്രിയിലും തണുപ്പിന് ആക്കം കൂട്ടികൊണ്ട് മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് വൈദ്യുതി ലൈനുകളിൽ മഞ്ഞുപാളികൾ രൂപപ്പെട്ട് പ്രതിസന്ധി രൂക്ഷമാകാൻ കാരണമാകും.

ഇന്നുണ്ടാകുന്ന മഴ മഞ്ഞുസംബന്ധമായ അപകടങ്ങൾ വർദ്ധിപ്പിക്കുന്നതാണെന്ന് ഫോക്സ് ഫോർ കാലാവസ്ഥാ നിരീക്ഷകൻ ഇവാൻ ആൻഡ്രൂസ് പറഞ്ഞു. മരങ്ങളും വൈദ്യുതി ലൈനുകളും മഞ്ഞുപാളികൾ രൂപപ്പെടുന്നത് തുടരുമെന്നും അതിനാൽ വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെക്‌സാസിന്റെ കിഴക്കുഭാഗത്തുള്ള ചില പ്രദേശങ്ങൾ ഇതിനകം മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ 7 മണി വരെ 49,000 ലധികം ഉപയോക്താക്കളെ ബാധിക്കുന്ന 1,000 ലധികം തകരാറുകൾ ഓങ്കോർ ഇലക്ട്രിക് ഡെലിവറിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാർ രാത്രി മുഴുവൻ ജോലി ചെയ്തുവെന്നും ഇന്ന് രാവിലെ വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഓങ്കോർ പറയുന്നു. വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നുണ്ടെങ്കിൽ 911 എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v