തിരുവനന്തപുരം: അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്.
ഫെബ്രുവരി ആറിന് രാജ്യ വ്യാപകമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത അദാനിയെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അറിയിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിലോ അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. നിക്ഷേപകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, എല്‍ഐസി, എസ്ബിഐ, മറ്റ് ബാങ്കുകള്‍ എന്നിവയെ നിര്‍ബന്ധിച്ച് അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും.
പൊതു പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായ എല്‍ഐസിയേയും എസ്ബിഐയേയും മോദി സര്‍ക്കാര്‍ അദാനിക്ക് തീറെഴുതി. അദാനിയെ വഴിവിട്ട് സഹായിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ താല്‍പ്പര്യം സംരക്ഷിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി തന്നെയാണ് കേന്ദ്ര ബജറ്റിലും പ്രതിഫലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.