അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ആശങ്കയ്ക്കിടയാക്കി ചൈനീസ് ചാര ബലൂണിന്റെ സാന്നിധ്യം; വെടിവെച്ചിടരുതെന്ന് പെന്റഗണ്‍

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ആശങ്കയ്ക്കിടയാക്കി ചൈനീസ് ചാര ബലൂണിന്റെ സാന്നിധ്യം; വെടിവെച്ചിടരുതെന്ന് പെന്റഗണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ആശങ്കയ്ക്കിടയാക്കി ചൈനീസ് നിരീക്ഷണ ബലൂണിന്റെ സാന്നിധ്യം. അമേരിക്കയുടെ തന്ത്ര പ്രധാന മേഖലയിലാണ് ചൈനയുടെ ചാര ബലൂണുകള്‍ വട്ടം ചുറ്റുന്നത് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുള്ളത്. യു.എസ് പ്രതിനിധികള്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം ബലൂണ്‍ വെടിവെച്ചിടാന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്പോള്‍ ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ആളുകളുടെ മരണത്തിനിടവരുത്തുമെന്നതിനാല്‍ അത് ഒഴിവാക്കുകയായിരുന്നുവെന്ന് പെന്റഗണിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തിന്റെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്‌ട്രോം എയര്‍ഫോഴ്‌സ് ബേസ് സ്ഥിതി ചെയ്യുന്ന മൊണ്ടാന സംസ്ഥാനത്താണ് ബലൂണ്‍ കണ്ടെത്തിയത്. ബലൂണ്‍ നിരീക്ഷണത്തിലാണെന്നും നിലവില്‍ ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെയും സമാനമായ ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൈനയും യു.എസും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ തര്‍ക്ക പരിഹാരം ലക്ഷ്യംവെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ ആഴ്ച ബീജിങ്ങിലേക്ക് യാത്ര തിരിക്കാനിരിക്കെയണ് ചാര ബലൂണ്‍ കണ്ടെത്തിയത്.

ബലൂണ്‍ വെടിവയ്ക്കാന്‍ എഫ്-22 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ തയാറാക്കിയെങ്കിലും മൊണ്ടാനയില്‍ ആളുകളെ അപകടത്തിലാക്കാന്‍ കഴിയുന്നത്ര വലിയ അവശിഷ്ടങ്ങള്‍ വീഴുമെന്നതിനാല്‍ പെന്റഗണ്‍ ഇതിനെതിരെ ശുപാര്‍ശ ചെയ്തു.

ബലൂണിന്റെ വലിപ്പം എത്രയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നില്ല, എന്നാല്‍ വാണിജ്യ പൈലറ്റുമാര്‍ക്ക് അത് കാണാന്‍ കഴിയുന്നത്ര വലുതാണെന്ന് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.