കൊപ്പേൽ / ടെക്‌സാസ് : കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയ വിശ്വാസികൾക്ക് ഏറെ ആഹ്ളാദം പകര്‍ന്ന് പള്ളിയുടെ മുന്നിലായി മാതാവിന്റെ പുതിയ ഗ്രോട്ടോ.
ഇടവകജനങ്ങളുടെ ആശയത്തിലും കരവിരുതിലുമായിരുന്നു പൂർണമായും ഗ്രോട്ടോയുടെ നിർമിതി.

ക്രിസ്തുമസിനോടനുബന്ധിച്ച നേറ്റിവിറ്റി ക്രിബ് നിർമാണവേളയിലാണ് ഗ്രോട്ടോയും ചേർന്നുള്ള മനോഹരമായ ലാൻഡ് സ്‌കേപ്പിംഗ് നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ ക്രിസ്തുമസിന്റെ തിരുകർമ്മങ്ങൾക്ക് ശേഷം തിരുക്കുടുംബ പ്രതിഷ്ഠയോടെ ആശീർവാദം നിർവഹിച്ചിരുന്നു .
ഇടവകാംഗങ്ങൾ ആയ സാബു ജോസഫ് , ബെനഡിക്ട് ചെറിയാൻ , സിജോ ജോസ്, റോബിൻ ജേക്കബ് , പീറ്റർ തോമസ്, സണ്ണി ജോർജ് , സിജു അഗസ്റ്റിൻ തുടങ്ങിയവർ ഗ്രോട്ടോയുടെ നിർമിതിക്കു നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.