ബാങ്കിങ് മേഖല സുരക്ഷിതം; അദാനി വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആര്‍ബിഐ

ബാങ്കിങ് മേഖല സുരക്ഷിതം; അദാനി വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കിങ് മേഖല സുരക്ഷിതവും സുസ്ഥിരവുമാണെന്നും അദാനി വിവാദത്തില്‍ ആശങ്ക വേണ്ടെന്നും ആര്‍ബിഐ. വിവാദത്തിന് ശേഷം ആദ്യമായാണ് ആര്‍ബിഐ പ്രതികരിക്കുന്നത്.

ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണ്. സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ബാങ്കിങ്് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആര്‍ബിഐയുടെ പ്രസ്താവന.

പ്രതിപക്ഷം അദാനി വിവാദം ഉന്നയിക്കുന്നതിനിടെ രാജ്യത്തെ വിപണികള്‍ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുകയാണെന്ന അഭിപ്രായപ്രകടനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍മ്മല സീതാരാമന്റെ പ്രസ്താവന വന്നിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, ഓഹരി കൃത്രിമം, നികുതി വെട്ടിപ്പ് എന്നിവ ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞത്. അദാനി ഗ്രൂപ്പിന്റെ കടം വര്‍ധിച്ചുവരുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.