നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു: കൊട്ടിയൂരില്‍ പശുവിനെ കൊന്നത് പുലി തന്നെ; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു: കൊട്ടിയൂരില്‍ പശുവിനെ കൊന്നത് പുലി തന്നെ; ജാഗ്രതാ നിര്‍ദേശവുമായി വനം വകുപ്പ്

കണ്ണൂര്‍: കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പശുവിനെ കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ്. പുലിയുടെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. പാലുകാച്ചിയിലും പരിസരങ്ങളിലും വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.

രണ്ടു മാസമായി മട്ടന്നൂര്‍, തില്ലങ്കേരി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുകയും പുലി ആറളം വന്യമൃഗ സങ്കേതത്തിന്റെ ഭാഗത്തേക്ക് പോയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പശുക്കിടാവിനെ കൊന്ന് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

തുടര്‍ന്ന് പുലിയുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബാക്കി മാംസ ഭാഗങ്ങള്‍ അവിടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു. പിറ്റേ ദിവസം പുലിയെത്തി മാംസം എടുത്തു കൊണ്ടുപോയെങ്കിലും ദൃശ്യങ്ങളൊന്നും പതിഞ്ഞില്ല. പിന്നീട് മറ്റൊരു ഭാഗത്തു വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ പുലിയുടെ നിലവിലെ ദിശ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.