കൊച്ചി: ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്ന് ഹൈക്കോടതി. ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാതാ അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം കോടതി വ്യക്തമാക്കി. നടപ്പാക്കാത്ത പക്ഷം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി അറിയിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പാലിയേക്കര ടോള്‍ പ്ലാസയില്‍ വലിയ തിരക്കുണ്ടെന്നും ഇത് സമയനഷ്ടം ഉണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പാലക്കാട് സ്വദേശിയുടെ ഹര്‍ജി. ഈ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാണ് കോടതി ആവശ്യപ്പെട്ടത്. 1998 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ടോള്‍ ബൂത്തുകളില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഡി.ജി.പിയും ആലോചന നടത്തണം. ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം. ടോള്‍ പ്ലാസയില്‍ തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയണം. ദേശീയപാത അതോറിറ്റിയും ടോള്‍ പരിക്കുന്നവരും ഇത് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
കേസ് ഫെബ്രുവരി 17 ന് പരിഗണിക്കാനായി മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.