കുടുംബവും പാര്‍ട്ടിയും ഒപ്പമുണ്ട്; ലഭിക്കുന്നത് മെച്ചപ്പെട്ട ചികിത്സ: പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

കുടുംബവും പാര്‍ട്ടിയും ഒപ്പമുണ്ട്; ലഭിക്കുന്നത് മെച്ചപ്പെട്ട ചികിത്സ: പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍‌ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും നല്‍കിയതെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മന്നാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്‌ ചെയ്തത്. 

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് മകന്‍ വീഡിയോ പങ്കുവെച്ചത്. തുടര്‍ച്ചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. 

ചികിത്സയില്‍ യാതൊരു വീഴ്ചയുമില്ല. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ച്ചികിത്സ നല്‍കുന്നില്ലെന്ന പ്രചാരണത്തെ എതിര്‍ത്ത് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. 

ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.