കൊച്ചി: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) ഗ്ലോബല്‍ പ്രസിഡന്റായി പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കലിനെ തിരഞ്ഞെടുത്തു. സീറോമലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന ഗ്ലോബല്‍ സിന്‍ഡിക്കേറ്റ് സമ്മേളനത്തില്‍വെച്ചാണ് തിരഞ്ഞെടുത്തത്. ബെല്‍ത്തങ്ങാടി രൂപതാംഗമായ ജെസ്വിന്‍ ജെ ടോം ജനറല്‍ സെക്രട്ടറിയായും ഹൊസൂര്‍ രൂപതാംഗമായ എല്‍സ ബിജു ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍:
ഡെപ്യൂട്ടി പ്രസിഡന്റ്: ഗ്ലോറി റോസ് റോയ് (ഫരീദാബാദ്), ജസ്റ്റിന്‍ ജോസഫ് (ചിക്കാഗോ); വൈസ് പ്രസിഡന്റ്: ജൊവാന്‍ സെബാസ്റ്റ്യന്‍ (മെല്‍ബണ്‍, ഓസ്‌ട്രേലിയ), ആനന്ദ് എക്ക (ജഗദല്‍പുര്‍).
സെക്രട്ടറി: ഡൊമിനിക് (മിസിസാഗ, കാനഡ), ജോയിന്റ് സെക്രട്ടറി: സ്വേത ലക്‌ന (സാഗര്‍), മെല്‍വിന്‍ ജേക്കബ് (ജര്‍മ്മനി), രേഷ്മ തോമസ് (ഷംഷാബാദ്).
കൗണ്‍സിലര്‍: സൊനാലിന്‍ (രാജ്‌കോട്ട്).
സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, ആനിമേറ്റര്‍ സി. ജിന്‍സി ചാക്കോ എം.എസ്.എം.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് ഗ്ലോബല്‍ തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പിനൊരുക്കമായി 'സഭാ നവീകരണത്തില്‍ യുവജന നേതൃത്വത്തിന്റെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി സീറോമലബാര്‍ സഭയുടെ പി.ആര്‍.ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി പ്രഭാഷണം നടത്തി. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സഭാ ആസ്ഥാനത്തു സ്വീകരണം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.