കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്രൈസ്തവ മലയാളികളുടെ കൂടിച്ചേരലുകൾക്കും സംഗമങ്ങൾക്കും വേദികൾ ഒരുക്കിയും ഏകോപനം നൽകിയും സർവ്വാത്മനാ പിന്തുണയുമായി സേവനത്തിൻ്റെ എഴുപത് വർഷങ്ങൾ പൂർത്തിയാക്കിയ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ (കെ ടി എം സി സി) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സജു വി തോമസ്, (പ്രസിഡൻ്റ്)റെജു ദാനിയേൽ ജോൺ (ജനറൽ സെക്രട്ടറി) വിനോദ് കുര്യൻ ( ട്രഷറർ) തോമസ് ഫിലിപ്പ് (വൈസ് പ്രസിഡൻ്റ്) ഷിജോ തോമസ് (ജോ.സെക്രട്ടറി)ജീസ് ജോർജ് ചെറിയാൻ (ജോ.ട്രഷറർ) കമ്മറ്റിയഗംങ്ങൾ; ജിം ചെറിയാൻ ജേക്കബ്, ജിനോ അരീക്കൽ, ജോസഫ് എം.പി, കരുവിള ചെറിയാൻ, വർഗ്ഗീസ് മാത്യു, രാജൻ പീറ്റർ, ഷിലു ജോർജ്.ആഡിറ്റേഴ്സ്; ബിജി കെ. ഈശോ, ഗോഡ്ലി ജോസഫ്, ജോൺ തോമസ്.
മാർത്തോമ്മ, സി എസ് ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് എന്നീ സഭാ വിഭാഗങ്ങളിൽ നിന്നുമായി 28 ൽ പരം സഭകളെ കെ ടി എം സി സി പ്രതിനിധാനം ചെയ്യുന്നു.
നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം വ്യത്യസ്ത സഭാംഗങ്ങൾ ആരാധന നടത്തുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൻ്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് കെ ടി എം സി സിയാണ്.നിലവിലെ എൻസി കെ യുടെ അഡ്മിനിസ്ട്രേറ്ററും സെക്രട്ടറിയുമായി പ്രവൃത്തിക്കുന്ന റോയി കെ യോഹന്നാൻ കെ ടി എം സി സി യുടെ പ്രതിനിധിയാണ്.
അഡ്വ.പി ജോൺ തോമസിൻ്റെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗ്ഗീസ്, ബിജു സാമുവേൽ, എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.