തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് 13 ന് യുഡിഎഫിന്റെ രാപ്പകല്‍ സമരം. വൈകുന്നേരം നാല് മണി മുതല്‍ 14 ന് രാവിലെ 10 മണി വരെയാണ് സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് സമരമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രാണവായുവിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്താത്തത്. വെള്ളത്തിനും വൈദ്യുതിക്കും വന്‍ നിരക്കുവര്‍ദ്ധനയാണ്. ബഡ്ജറ്റില്‍ 4000 കോടി പിരിച്ചെടുത്ത് 2,000 കോടി രൂപ വിലക്കയറ്റം പിടിച്ചുനിറുത്താന്‍ മാറ്റിവയ്ക്കുന്നു എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ തമാശയാണ്.
ഇന്ധനത്തിന് കേന്ദ്രം വില കൂട്ടുമ്പോള്‍ സമരം നടത്തുന്ന സര്‍ക്കാരാണ് രണ്ട് രൂപ നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നത്. ഒരു യൂണിറ്റിന് 4.40 രൂപ മാത്രമായിരുന്നു വെള്ളക്കരം. ഇനി അതിന് 14.40 രൂപ നല്‍കണം. ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്ന് ഹസന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.