മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാത് പദവി രാജിവെച്ചതായി റിപ്പോര്‍ട്ട്. തോറാത് രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പി.സി.സി അധ്യക്ഷന്‍ നാനാ പടോലെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തോറാതിന്റെ രാജി. തനിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാനാ പടോലെ തന്നെ അപമാനിച്ചെന്നും അദ്ദേഹവുമായി ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും തോറാത് രാജിക്കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എം.എല്‍.സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തോറാതിന്റെ രാജിയില്‍ കലാശിച്ചത്. തോറാതിന്റെ ബന്ധുവായ സുധീര്‍ താംബെയുടെ മകന്‍ സത്യജിത് താംബെ നാസിക് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പാര്‍ട്ടി സസ്പെന്റ് ചെയ്തു.
തംബെയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് തോറാതിന്റെ ആരോപണം. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചിലര്‍ തങ്ങളെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുകയാണ്. തങ്ങള്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുമെന്ന അഭ്യൂഹവും പരന്നിരുന്നു. കോണ്‍ഗ്രസിന്റെ ആശയം തന്റെ ആശയമാണെന്നും അതില്‍ ഒരിക്കലും മാറ്റം വരുത്തില്ലെന്നും തോറാത് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.