സർക്കാർ സേവനങ്ങളില്‍ ചാറ്റ് ജിപിടി ഉപയോഗം, പഠനത്തിന് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശം

സർക്കാർ സേവനങ്ങളില്‍ ചാറ്റ് ജിപിടി ഉപയോഗം, പഠനത്തിന് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശം

ദുബായ്:ചാറ്റ് ജിപിടി പോലുളള പുതിയ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ യുഎഇ മന്ത്രിസഭായോഗം നിർദ്ദേശം നല്‍കി. സർക്കാരിന് ഇവയെല്ലാം എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് വിലയിരുത്താനാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമങ്ങൾ, മറ്റ് മേഖലകൾ എന്നിവയിൽ ഇത്തരം സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പഠിക്കാനാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർദ്ദേശം നല്‍കിയിരിക്കുന്നത്.

നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ജോലിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുളള നയത്തിനും യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ സുരക്ഷിതമായ ഉപോയഗം ഉറപ്പുനല്‍കുന്ന മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും നയത്തില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളിൽ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക, സർക്കാർ സേവനങ്ങളുടെ മത്സരക്ഷമതയും ഗുണനിലവാരവും ഉയർത്തുക, ജീവനക്കാർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുക എന്നിവയാണ് നയം ലക്ഷ്യമിടുന്നത്. ഐഒടി സുരക്ഷ, സൈബർ സുരക്ഷാ അക്രഡിറ്റേഷൻ, ക്ലൗഡ് സുരക്ഷ എന്നിവയ്ക്കുള്ള ദേശീയ നയങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. സൈബർ ആക്രമണങ്ങൾ നേരിടാൻ ദേശീയ സമിതി രൂപീകരിക്കുന്നതിനും യോഗം അംഗീകാരം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.