ബജറ്റിനെപ്പറ്റി പൊതുജനാഭിപ്രായം തേടാന്‍ ഡിജിറ്റല്‍ സര്‍വേയുമായി യുഡിഎഫ് എംഎല്‍എമാര്‍; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ബജറ്റിനെപ്പറ്റി പൊതുജനാഭിപ്രായം തേടാന്‍ ഡിജിറ്റല്‍ സര്‍വേയുമായി യുഡിഎഫ് എംഎല്‍എമാര്‍; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൊതുജന അഭിപ്രായം തേടാന്‍ നിയമ സഭയിലെ സമര വേദിയില്‍ നിന്ന് ജനഹിത സര്‍വേക്ക് തുടക്കം കുറിച്ച് യുഡിഎഫ് എംഎല്‍എമാര്‍. ഷാഫി പറമ്പില്‍, മ്യാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി.ആര്‍ മഹേഷ് എന്നിവര്‍ ഫേസ് ബുക്ക് ലൈവിലൂടെയാണ് സര്‍വേയ്ക്ക് തുടക്കം കുറിച്ചത്.

ഡിജിറ്റല്‍ ലിങ്കിലൂടെ ബജറ്റിനോടുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്താനാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ലിങ്കും ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നീട് പൊതുജനാഭിപ്രായങ്ങള്‍ ധനമന്ത്രിയെ അറിയിക്കാനാണ് തീരുമാനം.

അതേസമയം ബജറ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കുമാണ് മാര്‍ച്ച് നടന്നത്.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തൃശൂരും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി പ്രസിഡന്റ് അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. കോട്ടയത്ത് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നികുതി വര്‍ധനവിനെതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. രണ്ടു പകല്‍ നീണ്ടു നില്‍ക്കുന്ന രാപകല്‍ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.