സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്: 4.11 കോടിയുടെ കള്ളകടത്ത് സ്വർണവുമായി നാല് പേർ അറസ്റ്റിൽ

സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്: 4.11 കോടിയുടെ കള്ളകടത്ത് സ്വർണവുമായി നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകൾ ഇല്ലാത്ത ഏഴ് കിലോ സ്വര്‍ണ്ണം ഡിആര്‍ഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. 

കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡിആര്‍ഐ അറിയിച്ചു.

കൊച്ചിയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.

ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിആര്‍ഐ അറിയിച്ചു. മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.